മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സത്യപ്രതിജ്ഞയെന്നാണ് വിവരം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതിലുള്ള അതൃപ്തി കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്നും ഡല്‍ഹിയില്‍ നേരിട്ടെത്തി കുമ്മനം നേതാക്കളോട് പറഞ്ഞു. അതേസമയം, രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്.
കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതിനുപകരം സുപ്രധാന ഭരണഘടനാ പദവിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പദവിയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."