HOME
DETAILS

മുട്ടില്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ ഇനി 'പൂര്‍ണഫിറ്റ്'

  
backup
May 28, 2018 | 6:07 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5

 

മുട്ടില്‍: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നൂതന പ്രൊജക്ടായി ഏറ്റെടുത്ത് നടപ്പാക്കുന്ന വയോജനങ്ങള്‍ക്ക് ഹെല്‍ത്ത് ക്ലബ് പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. 3.45 ലക്ഷം രൂപ ചെലവിട്ടാണ് ഹെല്‍ത്ത് ക്ലബ് സ്ഥാപിച്ചത്. 1,75,204 രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉപകരണങ്ങള്‍ പരിശീലിപ്പിക്കുന്നതിനും യോഗ പരിശീലനത്തിനുമായി ഇന്‍സട്രക്ടര്‍ക്ക് മാസം 7,000 രൂപ നല്‍കും. കേന്ദ്രത്തില്‍ എത്തുന്ന വയോജനങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പോഷകമൂല്യമുള്ള ആഹാരങ്ങള്‍ നല്‍കുന്നതിന് 1,00,000 രൂപയും ചെലവഴിക്കും. ഡോക്ടറുടെ ശുപാര്‍ശ പ്രകാരം വയോജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ തരത്തിലുള്ള എലിപ്റ്റിക്കല്‍ ഇ.എല്‍.20, സൈക്കിള്‍ ആര്‍ബി20, ട്രെഡ്മില്‍ ടി.എം.20, ഡംബെല്‍സ് എന്നീ ഉപകരണങ്ങളാണ് ഹെല്‍ത്ത് ക്ലബിലുള്ളത്. ഹെല്‍ത്ത് ക്ലബിലേക്ക് മുട്ടില്‍ നോര്‍ത്തില്‍ നിന്നും 25 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച് 8 മുതല്‍ 11.30 വരേയും മുട്ടില്‍ സൗത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 25 പേര്‍ അടങ്ങുന്ന രണ്ടാമത്തെ ബാച്ച് 2.30 മുതല്‍ 5.30 വരേയും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തന ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബി ഫൈസല്‍ അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷണകുമാര്‍, ഷീജ സെബാസ്റ്റ്യന്‍, ഹസീന, ബബിത രാജീവന്‍, പി. ഭരതന്‍, ആയിഷാബി, ചന്ദ്രിക, ഷൈലജ, എ.പി അഹമ്മദ്, എം.സി ബാലകൃഷണന്‍, സി.കെ ബാലകൃഷണന്‍, ബീന മാത്യു, സീമ ജയരാജന്‍, മോഹനന്‍, നദീറ മുജീബ്, സുന്ദര്‍ രാജ്, സുഭദ്ര സംസാരിച്ചു. സെക്രട്ടറി കെ.ജി സുകുമാരന്‍ പദ്ധതി വിശദീകരണം നടത്തി.
ഹെല്‍ത്ത് ക്ലബിന്റെ ലക്ഷ്യം
ജീവിത ശൈലീ രോഗം മൂലം വയോജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി വ്യായാമം ചെയ്യുന്നതിനും, യോഗ പരിശീലിക്കുന്നതിനുമാണ് പദ്ധതി. പകല്‍ വേളകളില്‍ വീടുകളില്‍ ഒറ്റപ്പെടുന്ന വയോജനങ്ങള്‍ക്ക് മാനസികോല്ലാസവും ശാരീരികോല്ലാസവും ഉണ്ടാക്കുന്നതിന് അവസരം ഒരുക്കും. സ്‌നേഹ സ്പര്‍ശം പദ്ധതിയില്‍ പരിശീലനം ലഭിച്ച വനിതകള്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിച്ച് വ്യായാമം ആവശ്യമായ വയോജനങ്ങളെ ഹെല്‍ത്ത് ക്ലബിലേക്ക് ശുപാര്‍ശ ചെയ്യും.
സെന്ററിലെത്തുന്ന വയോജനങ്ങളുടെ ബി.പി, ഷുഗര്‍ എന്നിവ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തും. പഞ്ചയത്തിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ഇവര്‍ക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  5 minutes ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  36 minutes ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  an hour ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  2 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  2 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  3 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  3 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  4 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  4 hours ago