HOME
DETAILS
MAL
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിലെ അശാസ്ത്രീയത; പ്രതിഷേധവുമായി നാട്ടുകാര്‍
backup
May 28 2018 | 07:05 AM
കൊല്ലങ്കോട്: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിലെ അശാസ്ത്രീയതക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. പൊള്ളാച്ചി റോഡിലാണ് ഓടകള്‍ ഉള്ള സ്ഥലത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നത്. മണ്ണടിഞ്ഞ് നികന്ന ഓടകളുള്ള സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാല്‍ ഓടകളിലെ മണ്ണ് നീക്കം ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പത്ത് വര്‍ഷമായി മാലിന്യം നീക്കം ചെയ്യാത്ത ഓടകളിലെ മണ്ണ് നീക്കം ചെയ്ത് ഉപയോഗ്യമാക്കാതെ അതേസ്ഥലത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."