കൊയിലാണ്ടിയിലെ ഫയര്‍സ്റ്റേഷന്‍: സി.പി.എം പ്രചാരണം അടിസ്ഥാനരഹിതമെന്ന്
കൊയിലാണ്ടി: നഗരത്തില്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലം എം.എല്‍.എയും നഗരസഭയും കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിവരുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലൂടെ തെളിഞ്ഞെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷനു വേണ്ടി നഗരസഭ സ്ഥലമേറ്റെടുത്തു സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും എം.എല്‍.എയും നഗരസഭാ ചെയര്‍മാനും ഇടതുപക്ഷക്കാരായതുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ വിവേചനം കാണിക്കുകയായിരുന്നുവെന്നുമാണു പ്രചാരണം.
നിയമസഭയില്‍ സ്ഥലം എം.എല്‍.എയുടെ സബ്മിഷനു മറുപടിയായി സ്ഥലം ലഭിച്ചാല്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതു പരിഗണിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു.
വി.വി സുധാകരന്‍, വി.ടി സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, അഡ്വ. സതീഷ് കുമാര്‍, നടേരി ഭാസ്‌കരന്‍, കെ. സരോജിനി, കെ.വി റീന, ടി.വി അനീഷ്, അഡ്വ. പി.ടി ഉമേന്ദ്രന്‍, സി. സുന്ദരന്‍, മനോജ് പയറുവളപ്പില്‍, നിതിന്‍ പ്രഭാകരന്‍, കെ. രമേശന്‍, രാമകൃഷ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."