സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം നടപടി വേണ്ടത് എസ്. രാജേന്ദ്രനെതിരേ: ചെന്നിത്തല
മൂന്നാര്‍ (ഇടുക്കി): മൂന്നാറിലെ കൈയേറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ആദ്യം എസ് രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയെ കുറിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാര്‍ ഇക്കനഗര്‍, മുതിരപ്പുഴയാര്‍, പള്ളിവാസല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റ ഭൂമികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.എം നേതൃത്വത്തില്‍ വ്യാപകമായ കൈയേറ്റമാണ് നടക്കുന്നത്. 1992 ല്‍ ദേവികുളം കോടതി, വൈദ്യുതി ബോര്‍ഡിന്റേതാണെന്ന് കണ്ടെത്തിയ ഭൂമിയാണ് എസ് രാജേന്ദ്രന്‍ എം.എല്‍.എ കൈവശപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ആദ്യം ഒഴിപ്പിക്കേണ്ടത് എം.എല്‍.എയുടെയും സി.പി.എം ഏരിയാ സെക്രട്ടറിമാരുടെയും കൈയേറ്റങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മൂന്നാറിന്റെ പ്രത്യേകമായ സാഹചര്യത്തില്‍ വ്യക്തമായ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ആവശ്യമാണ്. ഇതിനായി ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണം. കൈയേറ്റങ്ങള്‍ക്കെതിരേ ഏപ്രില്‍ മൂന്നിന് മൂന്നാറില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ഉപവാസം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം ആഗസ്തി എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."