പാകിസ്താനില്‍ മുന്‍ ചീഫ് ജസ്റ്റിസ് താല്‍ക്കാലിക പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍കിനെ രാജ്യത്തിന്റെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചു. പാകിസ്താനില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചാണ് മുല്‍കിനെ പാക് സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ജൂലൈ 25ന് പാകിസ്താനില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരിക്കും.
തലസ്ഥാനമായ ഇസ്ലാമാബാദില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഖുര്‍ഷീദ് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ശാഹിദ് ഖഗാന്‍ അബ്ബാസിയും പാര്‍ലമെന്റ് സ്പീക്കര്‍ അയാസ് സാദിഖും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജൂണ്‍ ഒന്നു മുതലായിരിക്കും നാസിറുല്‍ മുല്‍ക് പദവി വഹിക്കുക. പാകിസ്താന് മുസ്ലിം ലീഗ്-നവാസ് പാര്‍ട്ടി അധികാരത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് ശാഹിദ് അബ്ബാസി സ്ഥാനമൊഴിയുന്നത്. ഇതു രണ്ടാം തവണയാണ് പാകിസ്താന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു ഭരണകൂടം അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."