HOME
DETAILS

തുറവൂര്‍ ബസ്‌സ്റ്റോപ്പിലെ അനധികൃത പാര്‍ക്കിങ് അപകടത്തിന് കാരണമാകുന്നു

  
backup
July 01 2016 | 05:07 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


തുറവൂര്‍: തുറവൂര്‍ ബസ്‌സ്റ്റോപ്പിനു സമീപത്തെ അനധികൃത പാര്‍ക്കിങ് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കവലയ്ക്ക് തെക്ക് ആലപ്പുഴ ഭാഗത്തേയക്കുള്ള സ്റ്റോപ്പിന് സമീപമാണ് ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളും തലങ്ങും വിലങ്ങും പാര്‍ക്ക് ചെയുന്നത്. വലിയ വാഹനങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കൊണ്ടിടുന്നതുമൂലം ദേശീയ പാതയിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് സ്റ്റോപ്പില്‍ നിറുത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്ഥിതിയാണ്.
പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്ന ആളുകള്‍ അപകടങ്ങളില്‍ പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇവിടെ യുടേണ്‍ തിരിയുന്ന വഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക്‌ചെയ്യുന്ന വലിയ വാഹനങ്ങള്‍ കാഴ്ച മറക്കുന്നത് മൂലം നിരവധി ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപകടത്തില്‍ പെട്ടിരുന്നു.
തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന വിദേശമദ്യ ചില്ലറ വില്‍പ്പനശാലയില്‍ എത്തുന്നവരുടെ വാഹനങ്ങളും പാതയോരത്തും പാര്‍ക്കു ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. നടപ്പാത കൈയേറിയുള്ള വാഹനപാര്‍ക്കിംഗ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും റോഡില്‍ കയറി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. മഹാക്ഷേത്രത്തിലെത്തുന്ന പ്രായമേറിയ ഭക്തജനങ്ങളും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
അനധികൃത പാര്‍ക്കിങ്മുലം ഇവിടെ നിരവധി പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago