HOME
DETAILS

കോര്‍പറേഷന്‍ ഓഫിസ് ആധുനികവല്‍ക്കരണം: ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റം

  
backup
May 29 2018 | 06:05 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf

 

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസ് ആധുനികവല്‍ക്കരണത്തിന് ഒന്‍പതര കോടി രൂപ ചെലവഴിക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്നലത്തെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ രണ്ടാം നമ്പര്‍ അജന്‍ഡയായി വന്ന ഓഫിസ് ആധുനികവല്‍ക്കരണത്തെ പ്രതിപക്ഷ അംഗങ്ങളായ പി.എം നിയാസ്, എം. കുഞ്ഞാമുട്ടി, കെ.ടി ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ത്തതോടെയാണ് യോഗം വാക്കേറ്റത്തിലും പ്രതിഷേധത്തിലുമെത്തിയത്.
കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് അക്രഡിറ്റഡ് ഏജന്‍സിയായ യു.എല്‍.സി.സിഎസിനെ ഏല്‍പ്പിച്ചതെന്ന് പി.എം നിയാസ് ആരോപിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ മുന്‍പ് അംഗീകരിച്ച 400 പ്രൊജക്ടുകളില്‍ ഒന്നാണിതെന്നും പൊതുമരാമത്ത് കമ്മിറ്റിയും വര്‍ക്കിങ് ഗ്രൂപ്പും അംഗീകരിച്ചതിന് ശേഷം ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിതെന്നും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ ടി.വി ലളിതപ്രഭ പറഞ്ഞു. തുടര്‍ന്നും നിയാസ് അജന്‍ഡയെ എതിര്‍ത്ത് രൂക്ഷമായി സംസാരിച്ചതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റ് ബഹളംവച്ചു.
ഒന്‍പതരകോടി രൂപകൊണ്ട് സുന്ദരമായ പുതിയ കെട്ടിടമുണ്ടാക്കാനാകുമെന്ന് എം. കുഞ്ഞാമുട്ടി. നഗരസഭയുടെ വികസനകാര്യത്തിന് പോലും പണമില്ലാതിരിക്കുമ്പോള്‍ ഇത്രയും വലിയ തുകയില്‍ ഓഫിസ് ആധുനികവല്‍ക്കരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് അനുയോജ്യമായ വലിയ മാറ്റമാണ് നഗരസഭ ഓഫിസില്‍ വരുത്തുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. എ.സിയും കംപ്യൂട്ടറൈസേഷനും ഇലക്ട്രിഫിക്കേഷനും എല്ലാം പുതിയത് വരും. നഗരസഭയിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണിതെന്നും മേയര്‍ പറഞ്ഞു.
ബഹളത്തിനിടയില്‍ നിയാസ്, ഭരണപക്ഷ അംഗങ്ങളായ എം.പി സുരേഷ്, ബിജുലാല്‍, വി.ടി സത്യന്‍ എന്നിവരുമായി ശക്തമായ വാക്കേറ്റം നടന്നു. ഇതിനിടെ എം.പി സുരേഷിനെതിരേ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം നിയാസിന്റെ ഇരിപ്പിടിത്തിന് ചുറ്റും വളഞ്ഞു. വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചേംബറില്‍നിന്നു ഇറങ്ങിവന്നതോടെയാണ് വാക്കേറ്റത്തിനും ബഹളത്തിനും അറുതിയായത്. തുടര്‍ന്ന് മേയര്‍ കൗണ്‍സില്‍ യോഗം പത്ത് മിനുട്ട് നേരം നിര്‍ത്തിവച്ചു. സഭയിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത ശേഷമാണ് യോഗം പുനരാരംഭിച്ചത്. കൗണ്‍സിലര്‍മാര്‍ സഭയില്‍ വിവേകത്തോടെ പെരുമാറണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വിമര്‍ശിക്കാം, വിയോജിപ്പുമാകാം, അതിര്‍ത്തിവിട്ടുള്ള കാര്യങ്ങള്‍ നടന്നുകൂടാ. തനിക്കെതിരേയും നിയാസ് പലപ്പോഴും പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും മേയര്‍ പറഞ്ഞു. തനിക്കെതിരേയും പലരും മോശം പരാമര്‍ശം നടത്തിയപ്പോള്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെവിക്കൊണ്ടില്ലെന്നും പി.എം നിയാസും ആരോപിച്ചു. തുടര്‍ന്ന് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെ 19നെതിരേ 45 വോട്ടിനാണ് അജന്‍ഡ പാസാക്കിയത്. കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിച്ചു.
ഇന്ധനവില കുറക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ കെ.ടി ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെ വോട്ടിനിട്ട് പാസാക്കി. ഇന്ധനവില സംബന്ധിച്ച ചര്‍ച്ച പ്രമേയവും ചര്‍ച്ചയ്ക്ക് വഴിവച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറയ്ക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഇന്ധനവില നിരക്ക് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇന്ധനവില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയാലേ വില കുറയ്ക്കാനാവൂവെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എം. ശ്രീജ, പി.കെ. ശാലിനി എന്നിവരും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago