HOME
DETAILS

പുന്നപ്ര മോഷണക്കേസ്: പ്രതികളെ കോടഞ്ചേരിയില്‍ എത്തിച്ച് തെളിവെടുത്തു

  
backup
May 29 2018 | 06:05 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0

 

കോടഞ്ചേരി: കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്,കര്‍ണാടക എന്നിവിടങ്ങളിലും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കോടഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് കോടഞ്ചേരിയില്‍ കൊണ്ടുവന്നു.രാജേഷ് ഏലിയാസ് (37) എന്ന കൊപ്ര ബിജു, അലി (36) എന്ന നീഗ്രോ അലി എന്നിവരെയാണ് പുലിക്കയം വൈദ്യരുപടി കേളംകുന്നേല്‍ബേബിയുടെ വീട്ടില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിന് കൊണ്ടുവന്നത്.
രാജേഷിന്റെ പേരില്‍ 38 കേസുകള്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്‌റ്റേഷനുകളില്‍ നിലവിലുണ്ട്.ആറ്റിങ്ങലിലാണ് കൂടുതല്‍ കേസുകളുള്ളത്.തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പഴവിളാകം വീട്ടിലാണ് താമസം. പുതുപ്പാടി പെരുമ്പള്ളി കപ്പിക്കുന്നുമ്മല്‍ നീഗ്രോ അലിക്ക് എട്ട് കേസുകള്‍ പല സ്ഥലത്തായി നിലവിലുണ്ട്. ഗുണ്ടല്‍പേട്ടയിലും തമിഴ്‌നാട്ടിലുമായി കുഴല്‍പണം തട്ടിക്കൊണ്ടുപോയ കേസുകള്‍ വേറെയുമുണ്ട്
മെയ് 13ന് ഞായറാഴ്ച ബേബിയുടെ വീട്ടില്‍ രാവിലെ ഏഴര മണിയോടെയാണ് മോഷണം നടന്നത്. എല്ലാവരും പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം. 12 പവനും 13000 രൂപയും മോഷണം പോയി. എട്ട് മണിക്ക് പള്ളി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.മോഷ്ടിച്ച സ്വര്‍ണം ഇവര്‍ കോഴിക്കോട് ജ്വല്ലറിയില്‍ വിറ്റു.
തൊട്ടടുത്ത ദിവസം രാത്രിയില്‍ കഞ്ചാവ് കേസില്‍ ആലപ്പുഴ പുന്നപ്രയില്‍ നിന്ന് അവിടുത്തെ പൊലിസ് ഇവരെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ വന്‍ കവര്‍ച്ചക്കാരാണെന്ന് മനസിലാക്കിയത്. അമ്പലപ്പുഴ കോടതി ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജെയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ഇതിനിടയില്‍ ഇവര്‍ കോടഞ്ചേരിയില്‍ കളവിന് ഉപയോഗിച്ച കാറിന്റെ നമ്പര്‍ അമ്പലപ്പുഴ പൊലിസിന് കൈമാറി. ഇതേ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. പകല്‍ സമയത്താണ് ഇവര്‍ മോഷണം നടത്തുന്നത്. കോടതിയില്‍ നിന്ന് മുന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ഇവരെ കോടഞ്ചേരി എസ്.ഐ കെ.ടി ശ്രീനിവാസനും സംഘവുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago