ജീവിതസായാഹ്നത്തില്‍ ആസ്യക്ക് കൂട്ടായി വെളിച്ചമെത്തി
പാനൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിച്ച് പന്ന്യന്നൂര്‍ പഞ്ചായത്തിന്റെയും വൈദ്യുത വകുപ്പിന്റെയും മാതൃക. മീത്തലെ ചമ്പാട്ടെ ഇടവലത്ത് ആസ്യയുടെ വീട്ടിലേക്കാണ് വൈദ്യുതിയെത്തിയത്.
രണ്ട് പോസ്റ്റുകള്‍ വേണ്ടി വന്നത് സൗജന്യമായി വൈദ്യുതി വകുപ്പ് അനുവദിക്കുകയായിരുന്നു. വൈകിയാണെങ്കിലും വീട്ടില്‍ വൈദ്യുതി എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് 83 കാരിയായ ആസ്യ പറഞ്ഞു. ആസ്യയുടെ വീട്ടില്‍ വൈദ്യുതിയെത്തിച്ചതോടെ പന്ന്യന്നൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതിവത്കരണ പഞ്ചായത്തെന്ന ലക്ഷ്യത്തിലുമെത്തി. പഞ്ചായത്തിലെ വൈദ്യുതിയില്ലാത്ത 25 ഭവനങ്ങളിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ആസ്യയുടെ വീട്ടില്‍ വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ മോഹനന് അധ്യക്ഷനായി. കെ.എസ്.ഇ.ബി പാനൂര്‍ അസി. എന്‍ജിനീയര്‍ കെ. രാജേഷ്മോന്‍, വാര്‍ഡംഗം പി. ഇന്ദിര, മുന്‍ പഞ്ചായത്തംഗം കെ .പി ശശിധരന്, വാര്‍ഡ് സമിതിയംഗം എം. പത്മനാഭന് പഞ്ചായത്ത് സെക്ര. വിപി. ജയപ്രകാശ് ,നസീര്‍ ഇടവലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."