ഹൂതികളെ തുരത്തി ഹുദൈദ തുറമുഖ നഗരം പിടിക്കാനൊരുങ്ങി യമന്‍ സൈന്യം
റിയാദ്: യമനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഹുദൈദ പിടിച്ചടക്കാന്‍ ഇനി ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നു യമന്‍ സൈന്യം. ഏകദേശം ഇരുപത് കിലോമീറ്റര്‍ ദൂരം കൂടി പിന്നിട്ടാല്‍ ഹുദൈദ തുറമുഖം ഔദ്യോഗിക യമന്‍ സര്‍ക്കാരിന് കീഴിലായിരിക്കും. ഇതിനായി കനത്ത സംഘട്ടനമാണ് വിമത വിഭാഗമായ ഹൂതികളുമായി ഇവിടെ നടക്കുന്നതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യമന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധം നടക്കുന്നതിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹുദൈദയില്‍ അതിപ്രധാനമാണ് തുറമുഖവും വിമാനത്താവളവും സ്ഥിചെയ്യുന്നുണ്ട്.
ഹുദൈദ നഷ്ടപ്പെടുന്നതായി ഹൂതി നേതാവ് അബ്ദില്‍ മാലിക് അല്‍ ഹൂതിയുടെ സന്ദേശം പുറത്ത് വന്നതിനു ടോട്ടു പിന്നാലെയാണ് ഹുദൈദ തുറമുഖ നഗരത്തിനു സമീപം യമന്‍ സൈന്യം എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ചില കാരണങ്ങളാല്‍ പിന്‍വാങ്ങുന്നുവെന്നത് യുദ്ധം അവസാനിച്ചുവെന്നതിനു തെളിവല്ലെന്നു അദ്ദേഹം ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസീറ ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. സഊദിയുടെ നേതൃത്വത്തിലുള സഖ്യ സേനയുടെ അകമ്പടിയോടെയാണ് യമന്‍ സൈന്യം മുന്നേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."