HOME
DETAILS

ആംബുലന്‍സിന്റെ താക്കോല്‍ ഊരി; വനിതാ ഡോക്ടര്‍ക്കെതിരേ കേസ്

  
backup
March 28 2017 | 18:03 PM

%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2-2

കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിവന്ന ആംബുലന്‍സിന്റെ താക്കോല്‍ ഊരിയെടുത്ത വനിതാ ഡോക്ടര്‍ക്കെതിരേ കേസ്. മരുത്തടി സ്വദേശിനിയും ദന്തഡോക്ടറുമായ ലക്ഷ്മിനായര്‍ക്കെതിരേയാണ് രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിന് കൊല്ലം ഈസ്റ്റ് പൊലിസ് കേസെടുത്തത്. 25ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്നു കരുനാഗപ്പള്ളിയില്‍ നിന്നാണ് രോഗിയുമായി ആംബുലന്‍സ് ജില്ലാ ആശുപത്രിയിലെത്തിയത്. വഴിമധ്യേ കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍വച്ച് ആംബുലന്‍സ് കാറില്‍ ഉരസിയെന്നാരോപിച്ചായിരുന്നു പിറകേയെത്തിയ ഡോക്ടര്‍ ആശുപത്രി അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍ക്കിടന്ന ആംബുലന്‍സിന്റെ താക്കോല്‍ ഊരിയെടുത്തത്. ആംബുലന്‍സിന് താക്കോലില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ 20 മിനിറ്റ് വൈകി. പിന്നീട് ഓക്‌സിജന്‍ സിലിണ്ടര്‍ സൗകര്യമുള്ള മറ്റൊരു ആംബുലന്‍സ് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
താക്കോലുമായി ട്രാഫിക് പൊലിസ് സ്‌റ്റേഷനിലെത്തിയ ഡോക്ടര്‍,വാഹനത്തിന്റെ രേഖകള്‍ നല്‍കാമെന്നു പറഞ്ഞ് സ്ഥലംവിടുകയായിരുന്നു. ട്രാഫിക് പൊലിസ് അറിയിച്ചതിനെതുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ക്ക് താക്കോല്‍ തിരികെ ലഭിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും ആംബുലന്‍സിന്റെ ഉടമയുമായ പ്രതാപ് കൊല്ലം ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ക്കെതിരേ കൊല്ലം ഈസ്റ്റ് എസ്. ഐ രൂപേഷ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഇതിനിടെ കേസ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago