HOME
DETAILS

മട്ടന്നൂരില്‍ ട്രാഫിക് പരിഷ്‌കരണം ഫയലില്‍ ഉറങ്ങുന്നു

  
backup
May 30, 2018 | 3:00 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa


മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയും പൊലിസും ചേര്‍ന്ന് നടപ്പാക്കാന്‍ തീരുമാനിച്ച ട്രാഫിക് പരിഷ്‌കരണം ഫയലില്‍ ഉറങ്ങുന്നു. രണ്ടുവര്‍ഷം മുന്‍പാണ് നഗരസഭ മുന്‍കൈയെടുത്ത വിവിധ കക്ഷികളെയും പൊലിസിനെയും പങ്കെടുപ്പിച്ച് ട്രാഫിക് യോഗം വിളിച്ചുചേര്‍ത്തത്. യോഗതീരുമാനം പ്രകാരം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനുപുറമെ നഗരത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം സ്ഥലം കണ്ടെത്താനും ബസ് സ്റ്റാന്‍ഡിലെത്തുന്ന ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. ചരക്ക് ലോറികള്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കരുതെന്നും കര്‍ശനം നിര്‍ദേശം വച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ ഒരുമാസം കൃത്യമായി നടന്നെങ്കിലും നഗരസഭയും പൊലിസും വേണ്ടത്ര താല്‍പര്യം കാണിക്കാത്തത് കാരണം ട്രാഫിക്ക് പരിഷ്‌കരണം കടലാസില്‍ മാത്രമായി മാറി.
ഇതുകാരണം ബസ് സ്റ്റാന്‍ഡ് പരിസരത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീളുകയാണ്. നിലവില്‍ മട്ടന്നൂരില്‍ ടാക്‌സി സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ പിക്കപ്പ് വാന്‍, മിനിലോറി, ഓട്ടോറിക്ഷ തടങ്ങിയവ റോഡിന്റെ ഇരുവശങ്ങളിലുമായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അതേസമയം വിമാനത്താവളം നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ട്രാഫിക് പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  4 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  4 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  4 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  4 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  4 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  4 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  4 days ago