കല്‍പ്പറ്റ നഗരസഭ: യു.ഡി.എഫിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്ന് ചെയര്‍പേഴ്‌സണ്‍
.
കല്‍പ്പറ്റ: എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ടാണ് യു.ഡി.എഫ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതജഗദീഷ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
എന്തുതന്നെ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫ് നടത്തിയ അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവരും. സി.സി.ടി.വി ഉണ്ടായിട്ടും ഞെട്ടിക്കുന്ന അഴിമതിയാണ് യു.ഡി.എഫ് നടത്തിയതെന്നും അവര്‍ പറഞ്ഞു. ചെയര്‍പേഴ്‌സന്റെ ചേംബറിലുള്ള സി.സി.ടി.വി സെക്രട്ടറി മോണിട്ടറിങ് ചെയ്യുന്നത് യു.ഡി.എഫ് ഭരണത്തില്‍ അവര്‍ക്കിടയിലെ ചില പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്.
ഇത് ശരിയല്ലെന്നും ജനപ്രതിനിധികളെ ഉദ്യോഗസ്ഥന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഒരിടത്തും ഇത്തരം സംവിധാനമില്ലെന്നും എല്‍.ഡി.എഫ് കുറിപ്പ് നല്‍കിയിരുന്നെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ അത് മുഖവിലക്കെടുത്തില്ല. എല്‍.ഡി.എഫ് വന്നപ്പോള്‍ ഇതുസംബന്ധിച്ച് അന്വേഷിക്കുകയും സി.സി.ടി.വിയുടെ മോണിറ്ററിങ് ചെയര്‍പേഴ്‌സന്റെ കീഴിലാക്കണമെന്നും നിര്‍ദേശം ലഭിച്ചു. ജീവനക്കാരുടെ മോണിറ്ററിങാണ് സെക്രട്ടറി നിര്‍വഹിക്കേണ്ടത്. ഇക്കാര്യം നിലവിലുള്ള സെക്രട്ടറിയടക്കം അംഗീകരിക്കുന്ന വസ്തുതയാണിത്.
ഇതുപ്രകാരം ജനപ്രതിനിധികളുടെ ചേംബറിലുള്ള സി.സി.ടി.വി കണക്ഷന്‍ താല്‍ക്കാലികമായി വിഛേദിച്ചു. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ മുറിയിലെ സി.സി.ടി.വി പുനഃസ്ഥാപിക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്യും. ആവശ്യക്കാര്‍ക്ക് പരിശോധനക്ക് അവസരം ഉണ്ടാവുകയും ചെയ്യും. അല്ലാതെ ഏത് സമയവും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തുറന്ന് വെക്കില്ലെന്നും അവര്‍ പറഞ്ഞു. 2010-18 കാലഘട്ടത്തില്‍ നഗരസഭയില്‍ നടപ്പാക്കിയ പദ്ധതികളില്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കാണുന്നത്. ഇതില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. 2010-16 വരെയുള്ള കാലഘട്ടങ്ങളില്‍ നഗരസഭയുടെ തനത് ഫണ്ടടക്കം ഉപയോഗിച്ച് കോടികളുടെ ബിനാമി പ്രവൃത്തികള്‍ കമ്മിറ്റി പ്രവൃത്തികളാക്കി നടത്തിയെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു. അഴിമതിയില്ലാതെ സുതാര്യമായി തന്നെ എല്‍.ഡി.എഫ് ഭരണം പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, ബിന്ദുജോസ്, വി. ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."