സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം
കല്‍പ്പറ്റ: സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. മുട്ടില്‍ ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് അക്കാദമി, പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കല്‍പ്പറ്റ എം.സി.എഫ്, സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഡീപോള്‍ സ്‌കൂള്‍ കല്‍പ്പറ്റ, സെന്റ് മേരീസ് സ്‌കൂള്‍ പുല്‍പ്പള്ളി, മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂള്‍ തുടങ്ങിയവ നൂറു ശതമാനം വിജയം നേടി. മുട്ടില്‍ ഡബ്ല്യു.എം.ഒയുടെ തുടര്‍ച്ചയായ 26ാം നൂറുമേനിയാണ് ഇപ്പോഴത്തേത്. ഇവിടെ ആകെ പരീക്ഷ എഴുതിയ 50 വിദ്യാര്‍ഥികളില്‍ 27 പേര്‍ ഡിസ്റ്റിങ്ഷനും 21 പേര്‍ ഫസ്റ്റ് ക്ലാസും രണ്ടു പേര്‍ സെക്കന്റ് ക്ലാസും കരസ്ഥമാക്കി. സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ തുടര്‍ച്ചയായി 16-ാമത് ബാച്ചാണ് നൂറു ശതമാനം വിജയം നേടിയത്. പരീക്ഷയെഴുതിയ 36 പേരില്‍ 23 പേരും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 40 കുട്ടികളും വിജയിച്ചു. 12 പേര്‍ ഡിസ്റ്റിങ്ഷനും 13 പേര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ പടിഞ്ഞാറത്തറക്ക് ഇത് ആറാം തവണയായുള്ള നൂറുമേനിയാണ്. 23 മൂന്ന് കുട്ടികള്‍ പരീക്ഷ എഴുതി. ആറു കുട്ടികള്‍ ഡിസ്റ്റിങ്ഷനും 17 വിദ്യാര്‍ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. കല്‍പ്പറ്റ എം.സി.എഫ് സ്‌കൂള്‍ തുടര്‍ച്ചയായി ഏഴാം തവണയും നൂറുമേനി വിജയം നേടി. പരീക്ഷ എഴുതിയ 44 കുട്ടികളും വിജയിച്ചു. 32 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. 12 പേര്‍ ഫസ്റ്റ് ക്ലാസും നേടി. സെന്റ് മേരീസ് സ്‌കൂള്‍ പുല്‍പ്പള്ളി 18-ാം തവണയാണ് നൂറുമേനി നേട്ടം കരസ്ഥമാക്കുന്നത്. 61 കുട്ടികള്‍ പരീക്ഷയെഴുതി. 13 പേര്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളിനും വിയജം നൂറു ശതമാനമാണ്. പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികളില്‍ 15 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."