കോട്ടക്കല്‍ നഗരസഭയില്‍ വിപുലമായ കര്‍മപദ്ധതികള്‍
കോട്ടക്കല്‍: ഡിഫ്തീരിയ രോഗപ്രതിരോധത്തിനും മുന്‍കരുതലിനും നഗരസഭയില്‍ വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. നിലവില്‍ അഞ്ചു വയസ് വരെയുള്ള 4763 കുട്ടികളില്‍ 57 പേര്‍ യാതൊരു കുത്തിവെപ്പും എടുക്കാത്തവരും 353 പേര്‍ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തവരുമാണ്. നഗരസഭയിലെ ഏഴ് സബ്‌സെന്ററുകളില്‍ ഇന്ത്യനൂര്‍ സബ്‌സെന്ററിന് കീഴില്‍ 17,18,19,20 വാര്‍ഡുകളിലും പാപ്പായി സബ്‌സെന്ററിന്റെ കീഴില്‍ 13,14 വാര്‍ഡുകളിലുമാണ് കൂടുതല്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത്.
പ്രകൃതി ചികിത്സകരുടെയും ആയുര്‍വേദ ഹോമിയോ വിഭാഗം ഡോക്ടര്‍മാരുടെയും സഹകരണമില്ലായ്മ കുത്തിവെപ്പിനെ ബാധിച്ചതായി യോഗം വിലയിരുത്തി. കുത്തിവെപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ സമഗ്രമായ ബോധവത്കരണത്തിലൂടെ ക്യാംപുകളില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
എല്ലാ സബ്‌സെന്ററുകളിലും പ്രത്യേകം യോഗം ചേര്‍ന്ന് ബോധവത്കരണത്തിനും കുത്തിവെപ്പിനുമുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും കുത്തിവെപ്പ് പൂര്‍ത്തിയാക്കിയ വാര്‍ഡുകള്‍ക്ക് പ്രത്യേകം പാരിതോഷികം നല്‍കും. നഗരസഭയില്‍നിന്നുള്ള എല്ലാ അപേക്ഷ ഫോമുകളിലും പ്രതിരോധ കുത്തിവെപ്പെടുത്തവരാണോ എന്നു പരിശോധിക്കും. ഇത്തരം കുടുംബങ്ങള്‍ക്ക് ബോണസ് മാര്‍ക്ക് നല്‍കി ആനുകൂല്യങ്ങളില്‍ പ്രത്യേകം പരിഗണന നല്‍കും. നഗരസഭയിലെ മദ്‌റസ,സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് പ്രത്യേകം ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കുത്തിവെപ്പ് ശാക്തീകരണ പരിപാടിയായ ഇന്ദ്രധനുസ് കാര്യക്ഷമമാക്കും. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി. ഡോ. സലീല കറുത്തേടത്ത് വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."