മുഹമ്മദ് ദാരിമിക്ക് കണ്ണീരോടെ വിട
കരുവാരകുണ്ട്: കിഡ്‌നി രോഗിയായ മുഹമ്മദ് ദാരിമി അവസാനം മരണത്തിന് കീഴടങ്ങി. മാമ്പുഴ വളവില്‍ ഒറവംപുറത്ത് മുഹമ്മദ് ദാരിമി(39)യാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചാഴിയോട് അബ്ബാസ് ബാഖവിയുടെ ശിഷ്യനായി നന്തി ദാറുസ്സലാമില്‍ നിന്ന് ദാരിമി ബിരുദമെടുത്ത ദാരിമി വിവിധയിടങ്ങളില്‍ പള്ളികളിലും മദ്‌റസകളില്‍ സേവനം ചെയ്തിട്ടുണ്ട്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സ്വദേശമായ മാമ്പുഴയില്‍ ജോലി തുടങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ രോഗം മൂര്‍ച്ചിക്കുകയും ചെയ്തു. ലീവെടുത്ത് ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മരണം. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന മുഹമ്മദ് ദാരിമി സമസ്തയുടെ പണ്ഡിതന്മാരുമായി നല്ല അടുപ്പത്തിലായിരുന്നു. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്താന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി അബൂബക്കര്‍ ദാരിമി, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍ അടക്കമുള്ളവരെത്തി.
മാമ്പുഴയില്‍ വൈകിട്ട് നടന്ന അനുശോചന യോഗത്തില്‍ പി.സൈതാലി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി. അബ്ബാസ് ബാഖവി ചാഴിയോട്, ഒ.പി ഷൗക്കത്തലി ഫൈസി, സി.ടി യൂസുഫ് മുസ്‌ലിയാര്‍, ഒ.കെ മുത്തുക്കോയ തങ്ങള്‍, പി. കുഞ്ഞാണി ഹാജി, ഒ.വി വാപ്പു എന്നിവര്‍ സംസാരിച്ചു. ഭാര്യയും നാലു കുട്ടികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."