മലപ്പുറം നഗരസഭാ ബജറ്റ് അവതരിപ്പിച്ചു
മലപ്പുറം: മലപ്പുറം നഗരസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത് അവതരിപ്പിച്ചു. 52,50,00,027 രൂപ വരവും 50,82,44,000 രൂപ ചെലവും 1,67,56,027 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു ബജറ്റ് അവതരണം. തെരഞ്ഞെടുപ്പിന് ശേഷം നടപ്പുവര്‍ഷത്തെ പദ്ധതികളുടെ അവലോകനവും അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ വിശദാംശങ്ങളുമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് ചര്‍ച്ചയും ഭേദഗതി നിര്‍ദേശ സമര്‍പ്പണവും ഈ ഘട്ടത്തില്‍ നടക്കും.
22.95 കോടി രൂപയുടെ ബജറ്റാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കിയത്. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."