ഇന്ത്യയും ഇന്തോനേഷ്യയും 15 കരാറുകളില്‍ ഒപ്പുവച്ചു
ജക്കാര്‍ത്ത: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ 15 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്. പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, റെയില്‍വേ, ആരോഗ്യം തുടങ്ങിയ 15 കരാറുകളിലാണ് ഇരുവരും ഒപ്പുവച്ചത്. ഇന്തോ-പസഫിക് മേഖലയിലെ ജലഗതാഗത സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. നയതന്ത്ര മേഖലകളില്‍ ബന്ധം ശക്തപ്പെടുത്താന്‍ ചര്‍ച്ച നടത്തിയെന്നും ഇന്ത്യയും ഇന്തോനേഷ്യയും അയല്‍വാസികളായതിനാല്‍ ഇരു രാജ്യങ്ങളുടെ ആശങ്കകള്‍ തുല്യമാണെന്നും മോദി പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയില്‍ പരസ്പര പങ്കാളികളാണ്. സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കണം. സാമ്പത്തിക താല്പര്യങ്ങളുടെ സംരക്ഷണത്തിന് ഇത് അനിവാര്യമാണെന്ന് മോദി പറഞ്ഞു. ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഈയിടെയുണ്ടായ തീവ്രവാദി ആക്രമണത്തെ മോദി അപലപിച്ചു. തീവ്രവാദിത്തെിനെതിരേയുള്ള ഇന്തോനേഷ്യയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ഒപ്പംനില്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെത്തിയത്. പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും ജോകോ വിഡോഡയും ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."