ഇടുക്കി മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് ഒരു കോടി 34 ലക്ഷം അനുവദിച്ചു
ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി വകുപ്പ് മുഖേന ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിന് എം.എല്‍.എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള റോഡുകള്‍ യഥാസമയം അറ്റകുറ്റപ്പണി ചെയ്യുന്നതിന് തുക ലഭിക്കാത്തതു മൂലം ഒട്ടേറെ പ്രദേശങ്ങളില്‍ യാത്ര ദുര്‍ഘടമായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നവീകരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്.
ചേലച്ചുവട് - വണ്ണപ്പുറം റോഡിന് 42 ലക്ഷം രൂപയും, പ്രകാശ്-വെട്ടിക്കമറ്റം റോഡിന് 12 ലക്ഷം, ആനവാര്ഡ്-കുയിലിമല റോഡിന് സംരക്ഷണ ഭിത്തി 3 ലക്ഷം, ഇടുക്കി -നേര്യമംഗലം റോഡിന് 7 ലക്ഷം, പണിക്കന്‍കുടി-കൊമ്പൊടിഞ്ഞാല്‍ -പൊന്മുടി റോഡ് (ബീനാമോള്‍ റോഡ്) 25 ലക്ഷം, ഇടുക്കി-നാലുമുക്ക് റോഡ് 24 ലക്ഷം, കല്ലാര്‍കുട്ടി-കമ്പിളികണ്ടം റോഡ് 4 ലക്ഷം, കമ്പിളികണ്ടം - തിങ്കള്‍ക്കാട് റോഡ് 4 ലക്ഷം, തൊടുപുഴ-പുളിയന്മല റോഡ് 4 ലക്ഷം, തടിയമ്പാട്- വിമലഗിരി-ശാന്തിഗ്രാം റോഡ് 9 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."