HOME
DETAILS
MAL
പ്രവാസി മലയാളി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തു
backup
March 27 2020 | 21:03 PM
മനാമ: പ്രവാസി മലയാളിയെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിപാലക്കുളം സ്വദേശി രഘുനാഥന്‍ കുനിയില്‍ കണ്ടി(52)യെയാണ് ഇവിടെ മുഹറഖിലെ താമസ സ്ഥലത്ത് ആത്മ ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 25 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ രഘുനാഥന്‍ മുഹറഖിലെ ഒരു സ്വകാര്യ കന്പനിയില്‍ പ്ലബര്‍, ഇലക്ട്രീഷന്‍ എന്നീ നിലകളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാട്ടിലാണ്.
സംഭവ സ്ഥലത്ത് നിന്നും ബഹ്‌റൈന്‍ പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഈ കുറിപ്പില്‍ പ്രധാനമായും തന്റെ ശാരിരിക അസ്വസ്ഥതകളെ കുറിച്ചാണ് രഘുനാഥന്‍ എഴുതിയിരിക്കുന്നതെന്ന് കുറിപ്പ് പോലീസിന് പരിഭാഷപ്പെടുത്തിയ മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
'കഴിഞ്ഞ 45 ദിവസമായി !ഞാന്‍ അസ്വസ്ഥനാണ്. ഈയിടെയായി എനിക്ക് ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടു വരുന്നുണ്ട്, ഉറക്കകുറവും ഭക്ഷണത്തോടുള്ള താല്‍പര്യമില്ലായ്മയുമുണ്ട്. ഇത്തരം പല കാരണങ്ങള്‍ കൊണ്ടാണ് താന്‍ ആത്മഹത്യ തെരഞ്ഞെടുത്തത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ഭാര്യയും മക്കളുമുള്‍പ്പെടെ നാട്ടിലുള്ളവര്‍ എന്നോട് ക്ഷമിക്കണം, ഈ സമയത്ത് എന്റെബോഡി പോലും നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നറിയാം. എങ്കിലും എനിക്കിവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. എന്റെ മനസ് നിങ്ങളോടൊപ്പമുണ്ടാകും'
ഈ രീതിയിലാണ് ആത്മഹത്യാ കുറിപ്പ്. അദ്ധേഹം വിശദീകരിച്ചു
മൃതദേഹം ഇവിടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബഹ്‌റൈന്‍ കെ.എം.സി.സി, പ്രതിഭ എന്നീ സംഘടനാ പ്രതിനിധികളും നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്..ഏപ്രില്‍ 14 വരെ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്തതിനാലാണിത്. മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിക്കാനാവശ്യമായ രേഖകള്‍ നാട്ടില്‍ നിന്നും എത്തിച്ചു വരുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരായ കരീം കുളമുള്ളതില്‍, സുബൈര്‍ കണ്ണൂര്‍, നജീബ് കടലായി, മനോജ് വടകര തുടങ്ങിയവര്‍ ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."