HOME
DETAILS

ഉയരാത്ത വിമാനങ്ങള്‍; ഉറ്റവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണാന്‍ വിധിയില്ലാതെ പ്രവാസി കുടുംബങ്ങള്‍

  
backup
March 28 2020 | 07:03 AM

covid-19-gulf-malayees-dead-bodies

 

ജിദ്ദ: കൊവിഡ് 19 ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ അടച്ച് സുരക്ഷ ഒരുക്കുകയാണ് രാജ്യങ്ങള്‍. കപ്പലുകള്‍ കരയിലടുപ്പിക്കാതെ കടലില്‍ തന്നെ നങ്കൂരമിട്ടിരിക്കുന്ന. പറന്നു പൊങ്ങാതെ വിമാനങ്ങള്‍ വിശ്രമുക്കുന്നു. രാജ്യാതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുള്ള യാത്രാമാര്‍ഗങ്ങളും അടഞ്ഞിരിക്കുകയാണ്. ഇതോടെ പിറന്ന മണ്ണിലെ അന്ത്യനിദ്രയ്ക്കായി സമയം കാത്തുകിടക്കുകയാണ് പ്രവാസികളുടെ ഭൗതിക ശരീരങ്ങള്‍. ഉറ്റവരുടെ മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ കണ്ണീരുമായി നാട്ടില്‍ വീട്ടുകാരും കാത്തിരിപ്പാണ്.

കൊറോണ വ്യാപനംകാരണം സഊദി , ഖത്തര്‍. യു.എ.ഇ.തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലായി നിരവധി മൃതദേഹങ്ങളാണുള്ളത്. കൊറോണവ്യാപനം തടയുന്നതിനായി എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വരവും ഇന്ത്യ വിലക്കിയിരിക്കുകയാണ്. ഇതിനു മുമ്പുതന്നെ ഒട്ടേറെ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവിധ ഗള്‍ഫ് നാടുകളിലായി നിരവധി മൃതദേഹങ്ങള്‍ യാത്രാസമയം പ്രതീക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നത്. സഊദിയില്‍ നിന്നും യു.എ.ഇ.യില്‍ നിന്നു മാത്രം ഓരോ ദിവസവും ശരാശരി അഞ്ച് മൃതദേഹങ്ങളായിരുന്നു നിത്യവും ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്.

ഇതില്‍ ശരാശരി രണ്ടെണ്ണം കേരളത്തിലേക്കായിരുന്നു. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കുള്ള യാത്ര മുടങ്ങിയ മനുഷ്യരുടെ പ്രശ്‌നങ്ങള്‍പോലെ തന്നെയോ ചിലപ്പോള്‍ അതിലേറെയോ ഗൗരവമുള്ളതാണ് ഇവിടങ്ങളിളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കാതിരിക്കുക എന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. അതേ സമയം ചില കുടുംബാഗങ്ങള്‍ മനസ്സില്ലാ മനസോടെ അവിടെ തന്നെ ഖബറടക്കാനും അനുവാദം നല്‍കുന്നുണ്ട്. 

സാധാരണഗതിയില്‍ ആശുപത്രികളില്‍ വെച്ചുണ്ടാവുന്ന സ്വാഭാവിക മരണങ്ങളാണെങ്കില്‍ അതത് ദിവസമോ അടുത്ത ദിവസമോ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാറുണ്ട്. എന്നാല്‍ അസ്വാഭാവിക മരണങ്ങളോ അപകടങ്ങളോ ആണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം കൂടും. കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ സാധാരണ മരണങ്ങളില്‍പ്പോലും സങ്കീര്‍ണമായത്. അതേസമയം മരിച്ചവരുടെ ഉറ്റവരും സുഹൃത്തുക്കളും നാട്ടില്‍ കണ്ണീരുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി.

നിലവില്‍ ഏഴ് ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടേയും മൃതദേഹങ്ങള്‍ ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെ വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ (നാല്), തമിഴര്‍ (രണ്ട്), നേപ്പാളി (ഒന്ന്), ബംഗാളി (ഒന്ന്) എന്നിങ്ങനെയാണ് മൃതദേഹങ്ങളുള്ളത്. ഇന്ത്യക്കാരുടെ കൂടാതെ ഫിലിപ്പീന്‍സ്, ചൈന, പാക്കിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരുടേയും നിരവധി മൃതദേഹങ്ങള്‍ കൊണ്ടുപോകാനാവാതെ മോര്‍ച്ചറികളിലാണ്.

അതേ സമയം കുടുംബാഗങ്ങളുടെ മരണ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാണ് സാധിക്കാതെ പ്രവാസികളും ഒട്ടോറയാണ് റൂമുകളില്‍ കഴുന്നത്. ഒമാനില്‍ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശി തന്റെ പിഞ്ചു മകന്റെ മൃതദേഹം അവസാനമായി കാണാന്‍ നാട്ടിലെത്താന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കരഞ്ഞു പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago