പൊതുവിദ്യാലയത്തിനായി വികസന പ്രവര്‍ത്തനം
കഴക്കൂട്ടം: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും അല്ലാതെയുള്ളവര്‍ക്കും ക്ലാസ് മുറികള്‍ അധ്യാധുനികവല്‍ക്കരിച്ച് കൊണ്ടുള്ള തിരുവനന്തപുരം ഗവണ്‍മെന്റ് എംപ്ലോയിസ് സഹകരണ സംഘത്തിന്റെ ശതാബ്ദി ആഘോഷം ശ്രദ്ധേയമാകുന്നു. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാനുള്ള കേരളസര്‍ക്കാരിന്റെ യജ്ഞത്തില്‍ പങ്കുചെര്‍ന്നുകൊണ്ടാണ് ശ്രീകാര്യം ഗവണ്‍മന്റ് സ്‌കൂളില്‍ സംഘത്തിന്റെ പൊതു ഫണ്ടില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപ ചിലവാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.
നാല്‍പതു ദിവസംകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. ആധുനികരീതിയില്‍ അന്താരാഷ്ട്ര നിലവത്തോടെയുള്ള കിന്‍ഡര്‍ഗാര്‍ഡന്‍, കുട്ടികളുടെ പാര്‍ക്ക്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള നവീകരിച്ച ബ്ലോക്ക് എല്ലാവിധ സൗകര്യങ്ങളോടുകൂടി ടോയ്‌ലെറ്റ്, ആധുനിക പഠനോപകരണങ്ങള്‍, ചെറിയ ക്ലാസ്സിലെ കുട്ടികളുടെയും വലിയ ക്ലാസ്സിലെ കുട്ടികളുടെയും ക്ലാസുകള്‍ തമ്മില്‍ വേര്‍തിരിച്ചു മതില്‍. പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ മുറി, സ്മാര്‍ട്ട്ക്ലാസ് റൂം എന്നിവയാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവയെല്ലാം പ്രധാന അധ്യാപികയുടെ മുറിയില്‍ ഇരുന്നാല്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
പൂര്‍ത്തീകരിച്ച പദ്ധതികളും കണിയാപുരം ബ്ലോക്ക്തല പ്രവേശനോത്സവവുംപ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഇന്ന് രാവിലെ എട്ടരക്ക് സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."