HOME
DETAILS
MAL
മൂന്നാര്‍: സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് എസ്.ഡി .പി.ഐ
backup
March 30 2017 | 00:03 AM
കോഴിക്കോട്: മൂന്നാറിലെ ഭൂമി സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഭൂമാഫിയകള്‍ കൈയേറിയതിനെ കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എസ്.ഡി പി.ഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1971 ലെ കണ്ണന് ദേവന് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവച്ച മൂന്നാറിലെ 1153.57 ഏക്കര്‍ ഇങ്ങനെ കൈയേറിയിട്ടുണ്ട്. പാര്‍ട്ടി എം.എല്‍. എ ഭൂമി കൈയേറിയെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന ഗൗരവത്തിലെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."