കടല്‍ഭിത്തി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍
പൊന്നാനി: കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ ഉടന്‍ കടല്‍ഭിത്തി നിര്‍മിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍ഭിത്തി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ടവര്‍ക്ക് സ്പീക്കര്‍ നിര്‍ദേശംനല്‍കി.
ഇന്നലെ വൈകിട്ടാണ് കടലാക്രമണ ബാധിതപ്രദേശങ്ങളും ദുരിതബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാംപിലും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയത്. പാലപ്പെട്ടി കാപ്പിരിക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കടലാക്രമണമുണ്ടായത്. ഈ ഭാഗത്ത് തകര്‍ന്ന വീടുകളും സ്പീക്കര്‍ നേരില്‍ കണ്ടു. ശാസ്ത്രീയമായ രീതിയിലുള്ള കടല്‍ഭിത്തി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതിന് കാലതാമസം വരുമെന്നതിനാല്‍ അടിയന്തര പ്രാധാന്യമുള്ള ഭാഗങ്ങളില്‍ ഉടന്‍ കടല്‍ഭിത്തി നിര്‍മിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് പാലപ്പെട്ടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലും സ്പീക്കര്‍ സന്ദര്‍ശനം നടത്തി. പതിനൊന്ന് കുടുംബങ്ങളാണ് ക്യാംപിലുള്ളത്. തങ്ങളുടെ ദുരിതങ്ങള്‍ കുടുംബങ്ങള്‍ സ്പീക്കറോട് വിവരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍, തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, ഫിഷറീസ് ഡി.ഡി ജയനാരായണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."