HOME
DETAILS

നിപാ: ഉറവിടം കണ്ടെത്തല്‍ ശ്രമകരം; പ്രതിരോധത്തില്‍ ശ്രദ്ധിക്കൂവെന്ന് വിദേശ ഗവേഷകന്‍

  
backup
June 01 2018 | 21:06 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%89%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകില്ലെന്നും രോഗപ്രതിരോധവും ബോധവല്‍ക്കരണവും വഴി രോഗവ്യാപനം തടയുക മാത്രമേ മാര്‍ഗമുള്ളൂവെന്നും നിപാ, സാര്‍സ്, എബോള, വവ്വാലുകള്‍ എന്നിവയെ പഠനവിധേയമാക്കിയ അമേരിക്കയിലെ ഗവേഷകന്‍. പ്രമുഖ സാംക്രമികരോഗ വിദഗ്ധനും ന്യൂയോര്‍ക്കിലെ എക്കോ ഹെല്‍ത്ത് അലയന്‍സിലെ ഗവേഷകനുമായ ജൊനാഥന്‍ എപ്‌സ്റ്റൈന്‍ ആണ് കേരളത്തിലെ നിപാ വൈറസ് ബാധയെത്തുടര്‍ന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. കേരളത്തില്‍ രോഗാണു എത്തിയത് വൈറസ് ബാധയേറ്റ പഴങ്ങളില്‍ നിന്നാകാമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.


രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്ന് പിടിച്ച പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളെ (മെഗാഡെര്‍മ സ്പാസ്മ) പരിശോധിച്ചതില്‍ രോഗാണു കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം പഴംതീനികളായ (പെട്രോപസ് മെഡിയസ്) വിഭാഗത്തില്‍പ്പെടുന്ന വവ്വാലുകളെയും ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. എന്നാല്‍ വവ്വാലുകളുടെ പിന്നാലെ പോകാതെ രോഗപ്രതിരോധവും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കാനാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. രോഗം കണ്ടെത്തി ഒരു മാസത്തോളമായ സാഹചര്യത്തില്‍ വവ്വാലുകളെ പരിശോധിച്ചാല്‍ രോഗാണുവിനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു. കാരണം ഒന്നോ രണ്ടോ ആഴ്ചയേ ഒരു വവ്വാലില്‍ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകൂ. മലേഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വൈറസ് ബാധയെക്കുറിച്ച് പഠനം നടത്തിയയാളാണ് ജൊനാഥന്‍.
2007 ല്‍ ബംഗാളില്‍ വൈറസ് ബാധയുണ്ടായി 10 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടത് അപൂര്‍വ സംഭവമാണ്. സാധാരണ കാണപ്പെടുന്ന വവ്വാലുകളില്‍ വളരെ ചുരുക്കം മാത്രമാണ് രോഗവാഹകര്‍. രോഗാണു അധികനാള്‍ വവ്വാലില്‍ നിലനില്‍ക്കുകയുമില്ല.


ഇന്ത്യയിലും ബംഗ്ലാദേശിലും നിപാ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ രോഗബാധയെക്കുറിച്ച് പഠിക്കുന്ന നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഈ വിവരവും പരിഗണിക്കുന്നുണ്ട്. 1998 ല്‍ മലേഷ്യയില്‍ രോഗാണുവുള്ള പഴം പന്നി കഴിച്ചതുമൂലമാണെന്ന് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നില്ല. ബംഗ്ലാദേശില്‍ 7 ശതമാനം പേരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. ബംഗ്ലാദേശിലും രോഗം പടര്‍ന്നത് വവ്വാലിന്റെ മൂത്രവും ഉമിനീരും കലര്‍ന്ന ഈത്തപ്പഴം വഴിയാണ്. എന്നാല്‍ കേരളത്തില്‍ ഇതുവരെ മൃഗങ്ങളില്‍ രോഗാണു സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ആദ്യം രോഗം ബാധിച്ചയാള്‍ക്ക് പഴങ്ങള്‍ വഴി രോഗം എത്തിയിരിക്കാമെന്നും പിന്നീട് മറ്റുള്ളവരിലേക്ക് പടര്‍ന്നിരിക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ നിഗമനം.


പഴം തീനി വവ്വാലുകളാണ് നിപാവൈറസിന്റെ വാഹകരായി അറിയപ്പെടുന്നത്. 2012 ല്‍ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും നടത്തിയ പഠനത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 140 വവ്വാലുകളില്‍ ഒന്നിനു മാത്രമാണ് രോഗാണു സാന്നിധ്യം കണ്ടെത്തിയത്. 2008 ല്‍ ഹരിയാനയില്‍ നടത്തിയ പഠനത്തില്‍ 41 വവ്വാലുകളെ പരിശോധിച്ചതില്‍ 20 എണ്ണത്തിലാണ് രോഗാണുബാധ കണ്ടെത്തിയതെന്നും ഇദ്ദേഹം പറയുന്നു. 2001 ല്‍ ഇന്ത്യയില്‍ സിലിഗുരിയിലാണ് ആദ്യം രോഗം കണ്ടെത്തുന്നത്. ഇവിടെ രോഗം ബാധിച്ച 75 ശതമാനം പേരും മരിച്ചിരുന്നു. കേരളത്തില്‍ ഇതിലേറെയാണ് മരണനിരക്ക്.


 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  2 months ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  2 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  2 months ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  2 months ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago