നഗരസഭ ചെയര്‍പേഴ്സണിനു നിവേദനം നല്‍കി കുന്നംകുളം:
കുന്നംകുളം നഗരത്തിലെ വിദേശമദ്യശാല ചിറളയത്തേക്കു മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ചിറളയം പൗരസമിതിയുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണിനു നിവേദനം നല്‍കി. ജനവാസമേഖലയായ ചിറളയം പ്രദേശത്തേക്കാണ് ബീവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. നിരവധി കുടുംബക്ഷേത്രങ്ങളും അംഗന്‍വാടി ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് മദ്യശാല ആരംഭിക്കുന്നത് നാടിനു ദോഷകരമായി ബാധിക്കും. ചിറളയം കിണറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് മദ്യശാല ആരംഭിക്കുന്നത്.നിലം നികത്തി വീട് പണിയുന്നതിനായി നഗരസഭ അനുവദിച്ച സ്ഥലത്താണ് ഇപ്പോള്‍ വ്യവസായആവശ്യങ്ങള്‍ക്കു എന്നു കാണിച്ചു കെട്ടിടം നിര്‍മ്മിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തുന്ന മദ്യശാല ഒരു കാരണവശാലും ആരംഭിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചിറളയം പ്രദേശവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കാനെത്തിയത്. രാവിലെ പതിനൊന്നു മണിയോടെ 30 ഓളം പേരടങ്ങുന്ന സംഘമാണ് ചെയര്‍പേഴ്‌സന്റെ ചേമ്പറിലെത്തി നിവേദനം നല്‍കിയത്.തുടര്‍ന്ന് ജനവാസമേഖലയായ ചിറളയത്തു മദ്യശാല ആരംഭിക്കുന്നതിന് ഒരു കാരണവശാലും അനുമതി നല്‍കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. പൗരസമിതി പ്രസിഡന്റ് ഉണ്ണി ഏറത്ത്,ശാന്ത ഏറത്ത്, ചേറുമാഷ്,കണ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."