HOME
DETAILS

വാര്‍ത്തകള്‍ ഫലം കണ്ടു; യാത്രക്കാരെ കബളിപ്പിച്ച ഓണ്‍ലൈന്‍  ട്രാവല്‍ പോര്‍ട്ടലുകള്‍ റീഷെഡ്യൂള്‍ അനുവദിച്ചു

  
backup
March 30 2020 | 05:03 AM

covid-19-online-travels-arraingned-time-reschedule
 
പൊന്നാനി: കൊവിഡ് 19 വ്യാപകമായതോടെ വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയതിനു പിറകെ ബുക്കിങ് ചെയ്തവര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യാനുള്ള അവസരം ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടലുകള്‍ നല്‍കി. 
 
റീഷെഡ്യൂളിന് അവസരം നല്‍കാതെ യാത്രക്കാരെ കബളിപ്പിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ക്കെതിരേ കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. പ്രധാന ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടലായ യാത്രാ ഡോട്ട് കോം റീ ഷെഡൂള്‍ അനുവദിക്കുന്നില്ലെന്ന് പരാതി വ്യാപകമായിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇവര്‍ നിലപാട് മാറ്റുകയും യാത്രക്കാര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്തതായി പരാതിക്കാര്‍ തന്നെ വ്യക്തമാക്കി. 
 
ഏപ്രില്‍ ഒന്നിനും 15 നുമായി ജര്‍മ്മനിയിലേക്ക് കുടുംബസമേതം യാത്ര പോകാന്‍ വിമാന ടിക്കറ്റ് എടുത്ത ജെബിന്‍ എസ് കൊട്ടാരം, സെബിന്‍ എസ് കൊട്ടാരം എന്നിവരാണ് പരാതി നല്‍കിയിരുന്നത്. ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പോര്‍ട്ടലുകള്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. രണ്ടുലക്ഷം രൂപയായിരുന്നു ഇവരുടെ ടിക്കറ്റ് ചാര്‍ജ്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ഇത്തരം നിലപാട് വാര്‍ത്തയായതോടെ വന്‍ പ്രതിഷേധത്തിന് ഇടയായി. ഒപ്പം അധികൃതരുടെ ശ്രദ്ധയിലുംപെട്ടു. ഇതിനു പിന്നാലെയാണ്  
ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നിലപാടുകള്‍ മാറ്റി യാത്രക്കാര്‍ക്ക് അനുകൂല നടപടിയുമായി വന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ഈ തീരുമാനം ഗുണമരമാവുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago