ജീവിതവഴിയില്‍ തളര്‍ന്ന് വീണിട്ടും സെല്വന് പ്രതീക്ഷ കൈവിടാതെ മുന്നോട്ട്
പാലക്കാട്: ജീവിതവഴിയില്‍ തളര്‍ന്ന് വീണിട്ടുംപ്രതീക്ഷ കൈവിടാതെ ജീവിതത്തിലെ പുതിയ നാമ്പുകള്‍ക്ക് ഊര്‍ജമേകുകയാണ് സെല്വന്. നല്ലേപ്പിളളി മാനാംകുററി സ്വദേശിയായ തങ്കവേലുവിന്റെ മകനാണ് സെല്വന്. രണ്ടുവര്‍ഷമായി പേപ്പര്‍പേനകള്‍, തുണിസഞ്ചികള്‍ എന്നിവ നിര്‍മിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.
ചിറ്റൂരിലെ പാലിയേറ്റീവ് കെയര്‍ സംഘടനയുടെ പരിശീലനമാണ് സെല്‍വനെ ഈ മേഖലയിലേക്ക് എത്തിച്ചത്.സാമൂഹ്യമാധ്യങ്ങളിലൂടെയാണ് സെല്വന് താന്‍ നിര്‍മിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്നത്. ദിനംപ്രതി നൂറോളം പേപ്പര്‍ പേനകളാണ് ഇയാള്‍ നിര്‍മിക്കുന്നത്. നാലുരൂപയോളം ചിലവ് വരുന്ന പേനകള്‍, ആറു മുതല്‍ എട്ടു രൂപവരെ വിലക്കാണ് അദ്ദേഹം വില്‍ക്കുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേനകള്‍ വിറ്റഴിച്ചിട്ടുണ്ട്്. കേരളത്തിന്റെ പലഭാഗങ്ങളിലും വിദേശത്തും അദ്ദേഹത്തിന്റെ നിര്‍മിത വസ്തുക്കള്‍ വിറ്റുപോകാറുമുണ്ട്.
തികച്ചും പരിസ്ഥിതിക്ക് ഇണങ്ങുന്നരീതിയിലാണ് ഇദ്ദേഹം സാധനങ്ങള്‍ നിര്‍മിക്കുന്നത്.കൗതുകരമായ വിഷയമെന്തെന്നാല്‍ നിര്‍മിക്കപ്പെടുന്ന പേപ്പര്‍ പേനക്കുള്ളില്‍ വിത്തുകള്‍ നിറച്ചാണ് അദ്ദേഹം വില്‍ക്കുന്നത്.
ആ പേനകള്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും പുതിയ തൈകള്‍ മുളപ്പൊട്ടുന്നു. ഈ പുതുനാമ്പുകള്‍ പ്രകൃതിക്ക് ഉണര്‍വ് നല്‍കുന്നതാണ്. ചെത്തുതൊഴിലാളിയായിരുന്ന സെല്വന് ജോലിക്കിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. രണ്ട്്ടുവര്ഷത്തോളം ചികിത്സയിലിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക നിലയില്‍ ഇപ്പോള്‍ പ്രകടമായ മാറ്റം കാണാനാകും.
ഭാര്യ സരിതയും മകന് അരുണുമാണ് ജീവിതയാത്രയില്‍ സെല്വന് തുണയായി നില്‍ക്കുന്നത്. മകന് ആദിശങ്കര വിദ്യപീഠം സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യര്‍ഥിയാണ്. പ്രതീക്ഷകള്‍ നിലച്ചും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ സെല്വന് ഏവര്‍ക്കും ഒരു മാതൃകയാണ്. ഇവരെ പോലുളളവര്സമൂഹത്തിന്റെ സഹായങ്ങളും പ്രോത്സാഹനവും അര്‍ഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."