വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കും: വൈസ് ചാന്‍സലര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആജീവനാന്ത പഠനവകുപ്പില്‍ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. വനിതകള്‍ക്കായി നടത്തിയ ത്രൈമാസ ബ്യൂട്ടികള്‍ച്ചര്‍ തൊഴില്‍ പരിശീലന കോഴ്സിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വിഷയത്തില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് ലെവല്‍ കോഴ്സ് കൂടി നടത്തുന്ന കാര്യം പരിഗണനയിലാണ്.
സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വനിതകള്‍ക്ക് സഹായകമാകുന്ന 25 കോഴ്സുകള്‍ ലൈഫ്ലോംഗ് ലേണിങ് വകുപ്പില്‍ അനുവദിച്ചിട്ടുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദഗ്ധ തൊഴില്‍ പരിചയവും സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. ചടങ്ങില്‍ ലൈഫ്ലോംഗ് ലേണിംഗ് പഠനവകുപ്പ് മേധാവി ഡോ.ഇ.എം.മനോജം അധ്യക്ഷയായിരുന്നു. പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എം.വി സക്കറിയ, പഠനവിഭാഗം സെക്ഷന്‍ ഓഫിസര്‍ കെ പ്രശാന്ത്, സി.ടി സജിത്ത്കുമാര്‍, പരിശീലകരായ എം.കെ നിഷ, വിജയ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."