HOME
DETAILS
MAL
ഇന്‍ഷുറന്‍സ് പരിരക്ഷ പൊലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുകൂടി വേണം: കുഞ്ഞാലിക്കുട്ടി
backup
March 31 2020 | 00:03 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന സാധ്യത പരിഗണിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്‍പത് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കും റവന്യൂ ജീവനക്കാര്‍ക്കും കൂടി ലഭ്യമാകുന്ന രീതിയില്‍ നടപ്പാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ഇക്കാര്യം ആവശ്യപ്പെട് പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയവര്‍ക്ക് കുഞ്ഞാലിക്കുട്ടി കത്തയച്ചു. പൊലിസ്-റവന്യൂ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി താഴെക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. അവരും വൈറസിന്റെ നേരിട്ടുള്ള വെല്ലുവിളികളെ നേരിടുന്നവരാണ്.
ഇവരെ ക്കൂടി പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക എന്നത് ന്യായമായ ആവശ്യമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."