HOME
DETAILS
MAL
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: കെ.പി.എസ്.ടി.എ
backup
March 30 2017 | 19:03 PM
പട്ടിക്കാട്: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ താറുമാറാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.എസ്.ടി.എ മേലാറ്റൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം ആവശ്യപെട്ടു. വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്നാമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. വേണുഗോപാലന്‍ അധ്യക്ഷനായി. കെ.വി മുഹമ്മദലി ഹാജി, പി. അഷ്റഫ്, പി. പ്രമീള, എം.ടി ജോസ്, പി. സക്കീര്‍ ഹുസൈന്, വി. ബിജുമോന്, കെ. മോഹനന്, എം.കെ മുഹമ്മദലി, പി. ശ്രീരജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."