വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം; ഇല്ലെങ്കില്‍ പ്രക്ഷോഭം: എം.എം ഹസന്
മലപ്പുറം: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി സ്വയം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. മലപ്പുറത്തു യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ശശീന്ദ്രന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ച തിടുക്കം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തിലും സ്വീകരിക്കണം. പ്രതികള്‍ ആരെന്നു വ്യക്തമായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. സി.പി.എം അനൂകൂല അധ്യാപക സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് ഇതിനു പിന്നിലെന്നതു വ്യക്തമാണ്. വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണ് ഈ മന്ത്രി സീ്വകീരിച്ചത്. മൂന്നാറിലെ ഭൂമി കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കണം. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാലാം തിയതി കൈയേറ്റത്തിനെതിരേ ശക്തമായ സമരം നടത്തും.
ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള വിധയെഴുത്താകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."