HOME
DETAILS
MAL
കടല്‍ക്കൊല കേസ്: ജാമ്യക്കാരനെ മാറ്റാന്‍ അനുമതി
backup
June 02 2018 | 22:06 PM
ന്യൂഡല്‍ഹി: കേരളാ കടല്‍തീരത്തുവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസ്സിമിലാനോ ലത്തോറെയുടെ ജാമ്യക്കാരെ മാറ്റാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
കേരളത്തില്‍നിന്നുള്ള ജ്യോതിഷ്‌കുമാര്‍, രാജ്‌മോഹന്‍ എന്നീ രണ്ടു പേരായിരുന്നു കേസില്‍ മാസ്സിമിലാനോക്ക് ജാമ്യം നിന്നത്. അവര്‍ നല്‍കിയ ജാമ്യത്തിന്റെ കാലാവധി ഈ മാസം ഒന്നിന് അവസാനിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍നിന്നുള്ളവരെ ജാമ്യക്കാരാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാസ്സിമിലാനോ ഹരജി നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെതാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."