പുതിയതെരുവില്‍ സംഘര്‍ഷം തുടരുന്നു ഒരാള്‍ക്കു കൂടി വെട്ടേറ്റു
കണ്ണൂര്‍: പുതിയതെരുവില്‍ സംഘര്‍ഷത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകനു കൂടി വെട്ടേറ്റു. സി.പി.എം പ്രവര്ത്തകന് ആശാരിക്കമ്പനിക്കു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റഫീഖിനാണ്(29) വെട്ടേറ്റത്. ഇയാളെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു സംഭവം. കാട്ടാമ്പള്ളി റോഡ് പെട്രോള്‍ പമ്പിനു പിറകിലെ വീട്ടില്‍ കയറി വാഹനത്തിലെത്തിയ നാലംഗസംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് ഓടി സമീപത്തെ വീട്ടിലേക്കു കയറിയ റഫീഖിനെ പിന്നാലെ എത്തിയ സംഘം വടിവാളുമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ റഫീഖ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച രാത്രി 8.30ഓടെ പുതിയതെരു മാര്‍ക്കറ്റ് പള്ളി ജങ്ഷനില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്ത്തകന് മുക്കിലെപീടികയിലെ അര്‍ഷിദി ന്(25) വെട്ടേറ്റിരുന്നു.
ഇയാള്‍ പരിയാരം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു.സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സഫ്വാന്, സാജിദ് എന്നിവര്‍ക്കു മര്‍ദനമേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
ഏതാനും ദിവസമായി സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്. പുതിയതെരുവില്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."