നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബി. സത്യന് എം.എല്‍.എ വിലയിരുത്തി
കല്ലമ്പലം: പഞ്ചായത്തിലെ തോട്ടയ്ക്കാട് കുന്നത്തുവാതുക്കല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ പൊതുമരാമത്ത് റോഡിന്റെ നവീകരണ പ്രവര്‍ത്തികളും ബി. സത്യന് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.
ദേശീയപാതയില്‍ കല്ലമ്പലത്തു നിന്ന് ആരംഭിച്ച് കരവാരം നഗരൂര്‍ പുളിമാത്ത് പഞ്ചായത്തുകളിലൂടെ കാരേറ്റ് ഭാഗത്ത് വെച്ച് സംസ്ഥാന പാതയിലേക്ക് കൂടിച്ചേരുന്ന പ്രധാനപാതയുടെ തോട്ടയ്ക്കാട് ഭാഗത്തായുള്ള ഈ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ വികസിക്കുന്ന ഈ പാതക്കൊപ്പം ശോച്യാവസ്ഥയിലായിരുന്ന പാലവും നീക്കം ചെയ്ത് പുത്തന്‍ പാലം പണിയന് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പാലം നിര്‍മാണം ആരംഭിച്ചത്.
പാലവും റോഡും ഓണത്തിന് മുമ്പ് തുറന്നുകൊടുക്കാനാകുമെന്ന് ബി. സത്യന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.
എം.എല്‍.എക്കൊപ്പം കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍, കരവാരം സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."