കൊട്ടിയൂര്‍ പീഡനം: രണ്ടു കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി
പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച കേസില്‍ പ്രതികളായ രണ്ടു കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി.
ആറാംപ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഏഴാംപ്രതി ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാര്‍ മുന്‍പാകെ ഇന്നലെ കീഴടങ്ങിയത്. ഇതോടെ കേസിലെ പത്തുപ്രതികളും അറസ്റ്റിലായി. രാവിലെ 6.35ന് പേരാവൂര്‍ സി.ഐ ഓഫിസില്‍ എത്തി കീഴടങ്ങിയതിനു പിന്നാലെ ഇരുവരുടെയും അറസ്റ്റുരേഖപ്പെടുത്തി. തുടര്‍ന്നു തലശ്ശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കു മജിസ്ട്രേറ്റ് ശ്രീകലാ സുരേഷ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. ഹൈക്കോടതി ഇവര്‍ക്കു കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."