HOME
DETAILS
MAL
ആന്ധ്രയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു
backup
March 30 2017 | 22:03 PM
അമരാവതി: ആന്ധ്രാപ്രദേശില്‍ ഭക്ഷ്യോല്‍പ്പാദന പ്ളാന്റില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് ജീവനക്കാര്‍ മരിച്ചു. ഗോദാവരി ജില്ലയിലെ ആനന്ദ് അക്വാ എക്സ്പോര്‍ട്ട് പ്ളാന്റിലായിരുന്നു അപകടം. കെമിക്കല്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ മരിച്ചത്. മൂന്നുപേര്‍ അപകട സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്ളാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."