HOME
DETAILS
MAL
പിണറായിക്കെതിരേ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവതിന് ജാമ്യം
backup
March 30 2017 | 22:03 PM
ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു കോടിരൂപ വിലയിട്ട് കൊലവിളി നടത്തിയതിന് അറസ്റ്റിലായ ആര്.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിന് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ ബോണ്ടിലാണ് ഉജ്ജൈന്‍ പ്രത്യേക ജില്ലാ സെഷന്‍സ് ജഡ്ജ് പ്രദീപ് കുമാര്‍ വ്യാസ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. 27ന് അറസ്റ്റിലായ ചന്ദ്രാവത്തിനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കൊലവിളി പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഘ്പരിവാറില്നിന്നുപോലും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ചന്ദ്രാവത് പ്രസ്താവന പിന്‍വലിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവാദ പ്രസംഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആര്.എസ്.എസിന്റെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."