HOME
DETAILS
MAL
മലയാള സര്‍വകലാശാല എം.എ. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
backup
June 03 2018 | 22:06 PM
തിരൂര്‍: മലയാള സര്‍വകലാശാല 2018 - 19 അധ്യയനവര്‍ഷത്തെ ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്‌കാരപൈതൃകപഠനം, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്‌സുകള്‍ക്ക് ജൂണ്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഏഴിന് 9.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20 ശതമാനം ഒബ്ജക്ടീവ് രീതിയിലും 80 ശതമാനം വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. ജൂലൈ 30ന് പ്രവേശനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."