HOME
DETAILS
MAL
പൊതുസമൂഹത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി : ഉഴവൂര്‍ വിജയന്
backup
March 31 2017 | 19:03 PM
തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരേ ആക്ഷേപം ഉന്നയിച്ചവര്‍ തന്നെ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടു വരുന്നതിന് ഒരേ മനസ്സോടെ നിലകൊണ്ട പൊതുസമൂഹത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ഏതു വിഷയത്തിലും സത്യം പുറത്തു വരുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്. ഒരു ഘടകകക്ഷി എന്ന നിലയില്‍ എന്‍.സി.പിക്കുണ്ടായ വിഷമസന്ധിയില്‍ പൂര്‍ണ പിന്തുണ നല്കിയ എല്‍.ഡി.എഫ് നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."