പിരിച്ചുവിട്ട ജീവനക്കാരന്‍ എല്‍.ഐ.സി ഓഫിസിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു
അടിമാലി (ഇടുക്കി): എല്‍.ഐ.സി ഓഫിസിലെ പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. അടിമാലി ചാറ്റുപാറ വടക്കേക്കര ശിവന്‍(കുട്ടന്‍ 54) അണ് അസിസ്റ്റന്റ് മാനേജരുടെ ഇരിപ്പിടത്തിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അസി.മാനേജര്‍ ജോസഫ്, ഡവലപ്‌മെന്റ് ഓഫിസര്‍ ശിവകുമാര്‍ എന്നിവര്‍ക്കും പൊളളലേറ്റു. ശിവനെ കോട്ടയം മെഡിക്കല്‍ കോളജിലും ജോസഫിനെ തൊടുപുഴയിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 വര്‍ഷത്തോളം ഈ ഓഫിസില്‍ ജോലി ചെയ്തിരുന്ന ശിവനെ കഴിഞ്ഞ ദിവസം കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഫിസിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്. ശരീരത്തില്‍ തീയാളിയതോടെ ശിവന്‍ തറയിലേക്ക് വീണു. ഇതോടെ ഇയാളുടെ ശരീരത്തില്‍ നിന്നും തീ ഓഫിസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. രക്ഷിക്കാനെത്തിയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഇതിനിടെ പൊള്ളലേറ്റു.
കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശിവന്‍ ഫയലുകളിലും മറ്റും തളിച്ചത് ഓഫിസിനുള്ളില്‍ തീ പടരാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."