HOME
DETAILS
MAL
മദ്റസ അധ്യാപകര്‍ക്ക് 2,000 രൂപയുടെ പ്രത്യേക സഹായം അനുവദിച്ചു
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്റസ അധ്യാപക ക്ഷേമനിധിയില്‍ അംഗമായവര്‍ക്ക് 2,000 രൂപ രൂപ വീതം പ്രത്യേക സഹായം സര്‍ക്കാര്‍ അനുവദിച്ചു. മദറ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്റസാധ്യാപകര്‍ക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നല്കാന് അഞ്ചുകോടി തങ്ങളുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ഉടന്‍ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും.
വിവിധ ക്ഷേമനിധികള്‍ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്, ടി.പി. അബ്ദുല്ലക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സി.പി. ഉമര്‍ സുല്ലമി, കുഞ്ഞുമുഹമ്മദ് പറപ്പൂര് എന്നിവര്‍ കഴിയുന്ന സഹായം മദ്റസാധ്യാപകര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."