HOME
DETAILS

വന്യജീവി സങ്കേതങ്ങളില്‍ സ്വാഭാവിക വനവല്‍ക്കരണം കേന്ദ്രാനുമതി തേടിയേക്കും

  
backup
April 03 2020 | 02:04 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
 
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: വന്യജീവി സങ്കേതങ്ങളെ ഏകവിളത്തോട്ട വിമുക്തമാക്കി സ്വഭാവിക വനവല്‍ക്കരണത്തിനുള്ള അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ ദേശീയ വന്യജീവി ബോര്‍ഡിനെ സമീപിച്ചേക്കും. വന്യജീവി സങ്കേതങ്ങളിലെ തേക്കുതോട്ടങ്ങള്‍ മുറിച്ചുമാറ്റുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി തേടാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് വിവരം. 
വനത്തിലുള്ള തോട്ടങ്ങളിലെ വളര്‍ച്ചയെത്തിയ തേക്കുകള്‍ മുറിക്കാത്തതിനാല്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനും ഏകവിളത്തോട്ടങ്ങളുടെ സ്ഥാനത്തു നൈസര്‍ഗിക വനവല്‍കരണം നടത്തുന്നതിനുള്ള സാധ്യതകള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി അഞ്ചംഗ സമിതിയെ 2019 മെയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിച്ചിരുന്നു. 
സമിതിയുടെ പഠന റിപ്പോര്‍ട്ട് പരിഗണനാര്‍ഹമെങ്കില്‍ തേക്കുക്കള്‍ മുറിച്ചുമാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി തേടുമെന്നാണ് വനം മന്ത്രി കെ രാജു അടുത്തിടെ വെളിപ്പെടുത്തിയത്. പഠനം ഏറെക്കുറെ പൂര്‍ത്തിയാക്കിയ കമ്മിറ്റി വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. കമ്മിറ്റി റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശയോടെ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ പരിഗണനക്കാണ് ആദ്യം വിടേണ്ടത്. പിന്നീട് സംസ്ഥാന ബോര്‍ഡിന്റെ ശുപാര്‍ശ സഹിതമാണ് ദേശീയ വന്യജീവി ബോര്‍ഡിന് അപേക്ഷ നല്‍കേണ്ടത്. 
ദേശീയ വന്യജീവി ബോര്‍ഡ് അനുവദിച്ചാല്‍ വന്യജീവി സങ്കേതങ്ങളില്‍ തേക്ക് മുറിച്ച് മാറ്റലിനും സ്വാഭാവിക വനവല്‍കരണത്തിനും വഴിയൊരുങ്ങും. നിയമതടസങ്ങള്‍ എല്ലാം നീങ്ങി വന്യജീവി സങ്കേതങ്ങളില്‍ മരംമുറി നടന്നാല്‍ വയനാട്ടിലടക്കം പാരിസ്ഥിതികത്തകര്‍ച്ച ലഘൂകരിക്കാനാകും. തേക്ക് വില്‍പനയിലൂടെ സംസ്ഥാന ഖജനാവില്‍ വന്‍തുകയുമെത്തും. 
 സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തി വനത്തില്‍ നട്ടുവളര്‍ത്തിയ തേക്ക്, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനവല്‍കരണം നടത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വയനാട്ടില്‍ സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് വനം ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടങ്ങളാണ്. ഏകദേശം അര ലക്ഷം ഏക്കര്‍ തേക്കുതോട്ടമാണ് കേരളത്തിലാകെ. ഇതില്‍ 30,000 ഏക്കറും വയനാട്ടിലാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago