വിനോദ സഞ്ചാരികളെ അക്രമിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍
കല്ലമ്പലം: വിനോദ സഞ്ചാരികളെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘം പിടിയിലായി. വെട്ടൂര്‍ സ്വദേശി പാമ്പ് ഇസ്മയില്‍ എന്നറിയപ്പെടുന്ന ഇസ്മയില്‍ (28), കണ്ണാശ്രമം സ്വദേശികളായ കൊച്ചുമോന് എന്നു വിളിക്കുന്ന നസീബ് (28), സാബിത്ത് (23), മാന്തറ സ്വാദേശി ദിലീപ് (32), എന്നിവരാണ് അറസ്റ്റിലായത്.
വര്‍ക്കല കാപ്പില്‍ ബീച്ചില്‍ വച്ച് മേയ് മാസം 30ന് വൈകുന്നേരത്തോടെ തിരുവല്ല സ്വദേശിയായ യുവതി യുവാക്കളെ പൊലിസുകാരാണെന്ന വ്യാജേന ആക്രമിച്ച് സ്വര്‍ണമാലയും, മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സമാനമായ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വര്‍ക്കല പൊലുസ് ഇന്‍സ്പെക്ടര്‍ രമേഷ്കുമാര്‍, വര്‍ക്കല എസ്.ഐ പ്രൈജു, അയിരൂര്‍ എസ്.ഐ ബിജുകുമാര്‍, എസ്.ഐമാരായ തുളസീധരന്‍, അജയകുമാര്‍, എ.എസ്.ഐ അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."