ചെമ്പരിക്ക ഖാസിവധം സി.ബി.ഐ അന്വേഷിക്കണം ഒന്നാംഘട്ട സമരപരിപാടികള്‍ക്കു തുടക്കം
തിരുവനന്തപുരം: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുള്ള ഉസ്താദിന്റെ കൊലപാതകം സി.ബി.ഐ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ആഹ്വാനം ചെയ്യ്ത സമരപരിപാടികളുടെ ഒന്നാം ഘട്ടം ലക്ഷം പ്രധാനമന്ത്രിക്കു ഒരു ലക്ഷം കത്തുകള്‍ അയക്കുന്ന പരിപാടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു.
ത്വലബാ വിങ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളജിന്റെ കീഴില്‍ സമസ്ത ജില്ല രക്ഷാധികാരി സഈദ് മുസ്ലിയാര് വിഴിഞ്ഞം കത്ത് പോസ്റ്റ് ചെയ്തു നിര്‍വഹിച്ചു. വൈസ്.പ്രിന്‍സിപ്പാള്‍ യഹ്യ ഹുദവി , ത്വലബ സംസ്ഥാന വൈസ് ചെയര്മാന് ജുറൈജ് കണിയാപുരം ,ജില്ലാ ത്വലബ കണ്‍വീനര്‍ അംജദ് ഖാന് പച്ചിറ, തന്സീല് പള്ളിനട ,മുഹമ്മദ് ജാബിര്‍,ഹഫീസ് എന്നിവര്‍ സംബന്ധിച്ചു. വിഴിഞ്ഞം മേഖലയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുള്ള മഹ്ളരി ഉദ്ഘാടനം നിര്‍വഹിച്ചു.ഷജീര്‍ മൗലവി, മുജീബ് മുസ് ലിയാര്‍ ,നജീബ് റഹ്മാനി, സിദിഖ് അന്‍വരി തുടങ്ങിയവര്‍ സംബന്ധിച്ചു. കണിയാപുരം മേഖലയില്‍ ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് ഷാജഹാന് ദാരിമി പനവൂര്‍ നിര്‍വഹിച്ചു. ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, നസീര്‍ മുസ്ലിയാര്,സാഫര്‍ ഖാന് പള്ളിനട തുടങ്ങിയവര്‍ സംബന്ധിച്ചു. ത്വലബ വിങ് വാദി അല്‍ ഉലൂം അറബിക് കോളജ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സമസ്ത ജില്ല ട്രഷറര്‍ നസീര്‍ ഖാന് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."