കേരള സര്‍വകലാശാല (03-07-2016)
കമ്മ്യൂനിറ്റി ക്വോട്ട:
റാങ്ക് ലിസ്റ്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ കമ്മ്യൂനിറ്റി ക്വോട്ട വഴി ഡിഗ്രി (യു.ജി) (2016-17) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളജുകളില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം ആരംഭിക്കുന്ന തിയതി പിന്നീട് അറിയിക്കും.
ബി.എ ഫലം
ആറാം സെമസ്റ്റര്‍ ബി.എ (എഫ്.ഡി.പി - സി.ബി.സി.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 27 വരെ അപേക്ഷിക്കാം.
എല്‍.എല്‍.ബി ഫലം
ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം), മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി 2011-12-ന് മുമ്പുള്ള അഡ്മിഷനുകള്‍ (അഡീഷണല്‍ മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 27 വരെ അപേക്ഷിക്കാം.
ബി.ഫാം
പരീക്ഷാകേന്ദ്രം
ജൂലൈയില്‍ നടത്താനിരുന്ന മൂന്നാം ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ചേര്‍ത്തല സെന്റ് ജോസഫ് കോളജ് ഓഫ് ഫാര്‍മസി പരീക്ഷാകേന്ദ്രമായിരിക്കും.
ബി.എസ്സി ഫലം
ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്സി സി.ബി.സി.എസ് പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 27 വരെ അപേക്ഷിക്കാം.
എം.എഫ്.എ ടൈംടേബിള്‍
ജൂലൈ 11-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് ആന്‍ഡ് സ്ക്ലപ്ച്വര്) പരീക്ഷയുടെ ടൈംടെബിള്‍ വെബ്സൈറ്റില്‍.
അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം ബയോടെക്നോളജി പഠനവകുപ്പിലെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജിനോമിസ് ആന്‍ഡ് ജീന്‍ ടെക്നോളജി നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ എട്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍. 0471-2308778.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."