HOME
DETAILS

കൊവിഡില്‍ കുരുങ്ങി തൊഴിലുറപ്പ് പദ്ധതി

  
backup
April 03 2020 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2


കൊണ്ടോട്ടി: പ്രളയത്തിനുശേഷം പുനരുജ്ജീവനം നടത്തി മുന്നേറിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കൊവിഡില്‍ കുരുങ്ങിയതോടെ തൊഴില്‍ ദിനങ്ങളിലും തൊഴില്‍ ലഭിച്ചവരുടെ എണ്ണത്തിലും ക്രമാതീതമായ കുറവ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം നൂറ് ദിവസം തൊഴില്‍ ലഭിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ലക്ഷം കുറവാണുളളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറുദിനം തൊഴില്‍ ലഭിച്ച തൊഴിലാളികള്‍ ആകെ 2,35,793 പേരാണ്. എന്നാല്‍ തൊട്ടുമുന്‍പുളള സാമ്പത്തിക വര്‍ഷം ഇത് 4,41,479 ആയിരുന്നു. 2,05,688 പേരുടെ കുറവാണുളളത്. 2019-2020 വര്‍ഷം 7.94 കോടിതൊഴില്‍ദിനങ്ങളാണ് ആകെ ലഭിച്ചത്. എന്നാല്‍ 2018-2019 വര്‍ഷം ഇത് 9.75 കോടി തൊഴില്‍ ദിനങ്ങളായിരുന്നു.സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. മുന്‍വര്‍ഷവും പ്രളയം തൊഴിലുറപ്പ് പദ്ധതിയെ ബാധിച്ചെങ്കിലും പ്രളയത്തിനു ശേഷമുളള മാസങ്ങളില്‍ കൂടുതല്‍ തൊഴിലും ലഭ്യമാക്കാനായിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് 19 തൊഴിലുറപ്പിന് ഇരുട്ടടയായി. മാര്‍ച്ച് അവസാനത്തിലാണ് തൊഴിലുറപ്പ് നിര്‍ത്തിയതെങ്കിലും കൊറോണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തൊഴിലെടുക്കാനും തൊഴിലാളികള്‍ക്ക് ആധിയായി. ഇതോടെയാണ് തൊഴില്‍ ലഭിച്ചവരുടെ എണ്ണവും തൊഴില്‍ ദിനങ്ങളും കുറയാനിടയായത്.
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെയും വ്യക്തികളുടെയും എണ്ണത്തിലും വലിയ കുറവുണ്ട്. 2018-19 വര്‍ഷത്തില്‍ 14.78 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചെങ്കില്‍ 2019-2020 വര്‍ഷത്തില്‍ 14.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. തൊഴില്‍ ലഭിച്ച വ്യക്തികള്‍ ഈ വര്‍ഷം 16.48 ലക്ഷമാണ്. എന്നാല്‍ മുന്‍വര്‍ഷം 17.08 ലക്ഷം വ്യക്തികള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു.പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നിട്ടും കൊവിഡ് 19 നിയന്ത്രണത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനായിട്ടില്ല. നിയന്ത്രണം നീങ്ങിവരുമ്പോഴേക്കും കാലവര്‍ഷം എത്തുന്നമെന്നതിനാല്‍ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago