വിനായകന്റെ ശബ്ദമായി വിദ്യാര്‍ഥികള്‍...
തിരുവനന്തപുരം: പറയാനൊരുപാടുണ്ടായിട്ടും വേദിയില്‍ കണ്ഠമിടറിപ്പോയ വിനായകന്റെ ശബ്ദമായി വിദ്യാര്‍ഥികള്‍. ഇന്നലെ കേരള സര്‍വകലാശാല കലോത്സവ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു പ്രിയനടന്‍ വിനായകന് വിദ്യാര്‍ഥി സമൂഹത്തിന്റെ ആദരം.
അല്‍പ്പം വൈകിയാണെത്തിയതെങ്കിലും നിറഞ്ഞ കരഘോഷത്തോടെയാണ് വിനായകനെ സദസ് എതിരേറ്റത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റുനിന്ന് നാട്യങ്ങളില്ലാത്ത ആ ചലച്ചിത്ര പ്രതിഭയെ എതിരേറ്റു. 'ന്താ പറയേണ്ടേന്ന് എനിക്കറിയില്ല... എന്തൊക്കെയോ പറയണമെന്നുണ്ട്... എനിക്കിത് ഹാന്റ്‌ല് ചെയ്യാന്‍ പറ്റുന്നില്ല... ഇടറിയ വാക്കുകള്‍ക്കിടയ്ക്കിടെയുള്ള പതിവ് ചിരി സദസ് നെഞ്ചോട് ചേര്‍ത്തു. കരഘോഷവും ആര്‍പ്പുവിളികളും മൂര്‍ധന്യാവസ്ഥയിലെത്തി.
'അവാര്‍ഡ് ലഭിച്ചതിനു ശേഷം ഞാന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ക്ഷമിക്കുക ഒന്നും പറയാന്‍ പറ്റുന്നില്ല..' ഒന്നും പറയാതെ തന്നെ വിനായകനെന്ന പച്ചമനുഷ്യന്‍ സദസിന്റെ ഹൃദയം കവര്‍ന്നു.വിനായകന് എന്തുകൊണ്ടാണ് സംസാരിക്കാനാവാത്തതെന്ന കാര്യം ഗൗരവപൂര്‍വം ചിന്തിക്കേണ്ടതാണെന്ന് ചടങ്ങിലുണ്ടായിരുന്ന മറ്റൊരു നടന്‍ അലന്‍സിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."