HOME
DETAILS

കെവിന്‍ ധരിച്ചിരുന്ന കൈലിമുണ്ട് കണ്ടെടുത്തു

  
backup
June 04, 2018 | 9:26 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%88

പുനലൂര്‍(കൊല്ലം): കെവിനെ കൊലപാതകസംഘം തട്ടിക്കൊണ്ടുപോകുമ്പോള്‍ ധരിച്ചിരുന്ന കൈലിമുണ്ട് പുനലൂരില്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പിനു സമീപം കല്ലടയാറിന്റെ തീരത്തു നിന്ന് കേസ് അന്വേഷിക്കുന്ന പൊലിസ് സംഘം കണ്ടെടുത്തു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് നിന്ന് കൈലിമുണ്ട് കണ്ടെടുത്തത് സംഭവത്തില്‍ ദൂരൂഹതയുയര്‍ത്തുന്നുണ്ട്. കെവിനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ പുനലൂര്‍ ഭരണിക്കാവിനടുത്ത് വാടകയ്ക്കു താമസിക്കുന്ന ഷെഫിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ നാലരയോടെ ഇവിടെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് മുണ്ട് കണ്ടെടുത്തത്.
ഷെഫിനെ തെളിവെടുപ്പിനായി കെവിന്റെ മൃതദേഹം കിടന്ന ചാലിയക്കര ആറിനടുത്തുള്ള തോട്ട തൊങ്കലിലും കൊണ്ടുവന്നു. കെവിനെ നെല്ലിപ്പള്ളി വഴി കൊണ്ടുവന്ന് കല്ലടയാറ്റില്‍ മുക്കികൊന്നശേഷം ചാലിയക്കര ആറ്റില്‍ കൊണ്ടിട്ടതാണോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നല്‍കിയത്. വന്‍ പൊലിസ് സംഘം സുരക്ഷ ഒരുക്കി അതീവ രഹസ്യമായിട്ടാണ് പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  a day ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  a day ago
No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

crime
  •  a day ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  a day ago
No Image

'കോലിയായിരുന്നെങ്കിൽ സ്മിത്തിന്റെ അച്ഛൻ പോലും ഓടിയേനെ'; ബാബർ അസമിനെതിരെ പരിഹാസവുമായി പാകിസ്ഥാൻ താരം

Cricket
  •  a day ago
No Image

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

മൂടല്‍മഞ്ഞ്: കാര്‍ വെള്ളക്കെട്ടില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  a day ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  a day ago